Sunday, December 23, 2012

ഗണിത സഹവാസ ക്യാമ്പ്

പൂന്താനം സ്മാരക എ യു പി സ്ക്കൂളില്‍ ഡിസംബര്‍ 21,22 തിയതികളില്‍ സഹവാസ ക്യാമ്പ് നടത്തി .ക്യാമ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ ദാമോദരന്‍ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര്‍ ഉമര്‍ പാലഞ്ചീരി  അധ്യക്ഷത വഹിച്ചു .സി കെ രമാദേവി ,സാവിത്രി പി ,അഷറഫ് ടി, സുസ്മിത ,തുടങ്ങിയവര്‍ പ്രസംഗിച്ചു .ഏഴാം തരം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു .ഫോട്ടോ ഗണിത സഹവാസ ക്യാമ്പ് ;-

Thursday, November 8, 2012

പായസം വിതരണം ചെയ്തു

പായസം വിതരണം ചെയ്തു

പൂന്താനം സ്മാരക യു പി സ്കൂളില്‍ സ്പോര്‍ട്സ് , ശാസ്ത്രമേള  എന്നിവയില്‍ ഓവര്‍ ഓള്‍  ചാമ്പ്യന്‍ ഷിപ്‌  ലഭിച്ചതിന്റെ ആഹ്ലാദ സൂചകമായി  എല്ലാ കുട്ടികള്‍ക്കും 07-11-2012 നു പായസം വിതരണം ചെയ്തു photo

Monday, November 5, 2012

അനുമോദിച്ചു

അനുമോദിച്ചു     സബ്ജില്ലമേളയില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികളെ  പി ടി എ  അനുമോദിച്ചു  photo

ആഹ്ലാദ പ്രകടനം നടത്തി


 പൂന്താനം സ്മാരക എ യു പി സ്കൂളിനു ലഭിച്ച ഇരട്ട വിജയമാ ഘോഷത്തിന്‍റെ ഭാഗമായി  വിദ്യാര്‍തഥികളും അ‌ദ്ധ്യാപകരും പി ടി എ യും   ആഹ്ലാദ പ്രകടനം നടത്തി  തങ്ങള്‍ക്കു ലഭിച്ച  ട്രോഫികളും ഉയര്‍ത്തി പിടിച്ചു  മുദ്രാവാക്യങ്ങളും  മുഴക്കികൊണ്ട്  കിഴാറ്റൂര്‍സ്കൂളില്‍ നിന്നാരംഭിച്ച് പള്ളിപ്പടി വരെ യാണ് ജാഥ നടത്തിയത് .വാര്‍ഡ്‌ മെമ്പര്‍ ദാമോദരന്‍ നമ്പൂതിരി ,പി ടി എ പ്രസിഡന്റ് സൈദാലി,മാനേജര്‍  പി  വിശ്വനാഥന്‍ ,ഹെഡ്‌മാസ്ററര്‍ ഉമര്‍ പാലന്ചീരി ,കെ എം വിജയകുമാര്‍ ,സാവിത്രി  പി ,അഷ്‌റഫ്‌  ടി, പത്മിനി,സുസ്മിത ,സിനധു,ശ്രീജ ,ബുഷ്റ പ്രസംഗിച്ചു .ഫോട്ടോസ്

ഉപജില്ലാ മേളയില്‍ ഇരട്ട ഓവര്‍ ആള്‍ ചാമ്പ്യന്‍സ്ഷിപ്‌

പൂന്താനം സ്മാരക  യു പി സ്കൂള്‍ മേലാറ്റൂര്‍   ഉപജില്ലാ ശാസ്ത്ര മേളയിലും ഉപജില്ലാ സ്പോര്‍ട്സിലും    ഓവര്‍ ആള്‍  ചാമ്പ്യന്‍സ്

വെട്ടത്തൂര്‍ എച്ച്  എസില്‍  വെച്ചു നടന്ന മേലാറ്റൂര്‍   ഉപജില്ലാ ശാസ്ത്ര മേളയില്‍ പൂന്താനം സ്മാരക  യു പി സ്കൂള്‍ ഓവര്‍ ആള്‍  ചാമ്പ്യന്‍മാരായി . വെള്ളിയഞ്ചേരി  എച്ച്  എസില്‍ വെച്ചു നടന്ന  സബ്ജില്ല സ്പോര്‍ട്സിലും  പൂന്താനം സ്മാരക  യു പി സ്കൂള്‍ ചാമ്പ്യന്‍മാരായി .

Friday, October 19, 2012

സ്കൂള്‍ ശാസ്ത്ര മേള  2012-13  ഫോട്ടോസ്