Thursday, July 26, 2012

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു.

ലംപ് സം ഗ്രാന്റ് വിതരണം

 കീഴാറ്റൂര്‍  പൂന്താനം സ്മാരക എ യു പി സ്കൂളില്‍  2012-13  വര്‍ഷത്തെ ലംപ് സം ഗ്രാന്റ്  30-07-2012 നു  സ്കൂളില്‍  വെച്ച് വിതരണം  ചെയ്യുന്നതാണ്‌   പട്ടികജാതി വിഭാഗത്തില്‍ ഉള്‍പെടുന്ന  കുട്ടികള്‍ ക്കാണ്   ഈ  സ്കോളര്‍ ഷിപ്പ്  ലഭിക്കുക .കുട്ടികള്‍ രക്ഷിതാക്കളു മായി  വന്ന്   തുക  കൈപ്പറ്റുക .

Thursday, July 19, 2012

രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്‌

ബോധവല്‍കരണ ക്ലാസ്സ്‌ 
രക്ഷിതാക്കള്‍ക്ക്  ബോധവല്‍കരണ ക്ലാസ്സ്‌

പൂന്താനം സ്മാരക  എ യു പി സ്കൂളില്‍   19-07-2012 വ്യാഴം  2 മണിക്ക്  രക്ഷിതാക്കളുടെ  ബോധവല്‍കരണ ക്ലാസ്സ്  നടന്നു   ജേസീസ്  ഇന്റര്‍നാഷനല്‍ ട്രെയിനെര്‍  ശ്രീമതി  സരിത മഹേഷ്‌  ക്ലാസ്സ്‌ എടുത്തു  .സമിതി പ്രസിഡണ്ട്‌  മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍,പി ടി എ പ്രസിഡണ്ട്‌ സൈതലവി ,ഹെഡ് മാസ്റ്റര്‍  തുടങ്ങിയവര്‍  പ്രസംഗിച്ചു . ചടങ്ങില്‍ വെച്ച്  സമിതി പ്രസിഡണ്ട്‌ സ്കൂള്‍ ഡയറി പ്രകാശനവും  നടത്തി .

Monday, July 16, 2012

കിഴാറ്റൂര്‍ പി എ സ് എ യു പി സ്കൂള്‍ യൂണിഫോം മാറ്റാന്‍ തീരുമാനിച്ചു



കിഴാറ്റൂര്‍ പി എ സ്  എ യു പി സ്കൂളില്‍ യൂണിഫോം  മാറ്റുന്നതിന്  പി  ടി എ ജനറല്‍ തീരുമാനിച്ചു .ആഗസ്റ്റ്‌  മാസം മുതല്‍ പുതിയ യൂണിഫോം  പ്രാപല്ല്യ  ത്തില്‍ വരുത്താന്‍  തീരുമാനമായി .കറുപ്പ് പാന്റും റോസ്  ലൈന്‍ ഷര്‍ട്ടും  ആണ്‍കുട്ടികള്‍ക്കും ചുരിധാ ര്‍ പെണ്‍കുട്ടികള്‍ക്കും ധരിക്കാന്‍  ധാരണയായി .പി ടി എ  യും അധ്യാപകരും ഉള്‍പെടുന്ന സബ് കമ്മിറ്റിക്ക്  ഇതിന്റെ  ചുമതല നല്‍കി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  പൂന്താനം സ്മാരക  സമിതി സൗ ജന്യ മായി  നല്‍കുമെ ന്ന്‍  സമിതി ഭാരവാഹികള്‍      അറിയിച്ചു .    യുണിഫോം  സെറ്റ്  1 നു  ആണ്‍കുട്ടികള്‍ക്ക്  220 രൂപ  സെറ്റ് 2 എണ്ണം  440 രൂപ  പെണ്‍കുട്ടികള്‍ക്ക്   സെറ്റ്  1 നു 300 രൂപ 2 എണ്ണം 500രൂപ അഡ്വാന്‍സായി  പണം  കുട്ടികള്‍  നല്‍കേണ്ടതാണ് .

Friday, July 13, 2012

പൂന്താനം സ്മാരക എ യു പി സ്കൂളിന് പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ പുരസ്‌കാരം

പൂന്താനം സ്മാരക എ യു പി സ്കൂളിന് പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ പുരസ്‌കാരം 2012 ലെ മികച്ച ശുചിത്വ വിദ്യാലയമായി പൂന്താനം സ്മാരക എ യു പി സ്കൂളിനെ   തെരഞ്ഞെടുത്തു  അങ്ങാടിപ്പു റത്ത്  വെച്ചുനടന്ന  ചടങ്ങില്‍വെച്ചു ഹെഡ് മാസ്റ്റര്‍ ട്രോഫി  ഏറ്റുവാങ്ങി .