Sunday, February 13, 2011

ഈ വിദ്യാലയത്തെകുറിച്ച്


മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്തകവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കിഴാറ്റൂർ പൂന്താനസ്മാരക എ.യു.പി.സ്കൂൾ.
1969 ജൂലായ് 4ന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ 5,6,7 ക്ലാസുകളിലായി 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു
പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ചംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട്.
വേണ്ടത്ര സൌകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലം,സുസ്ജ്ജമായ കമ്പ്യൂട്ടർ ലാബ്,മികച്ച ലൈബ്രറി,വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ്സ് സൌകര്യം,വിദ്യാലയത്തിൽ വെള്ളം,വൈദ്യുതി തുടങ്ങിയ സൌകര്യങ്ങൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.
അച്ചടക്കത്തിലും അധ്യായന നിലവാരത്തിലും ഈ വിദ്യാലയം മികവു പുലർത്താൻ നിരന്തരം ശ്രമിക്കുന്നു. മുഴുവൻ നിർധന വിദ്യാർത്ഥികൾക്കും എല്ലാവർഷവും പൂന്താനസ്മാരക സമിതി സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നു.ഓരോകളാസിലേയും മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ച് പ്രോത്സാഹനം നൽകുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ്ങ്,ശാസ്ത്രമേള,കലാമേള.സ്പോർട്സ്,വിദ്യാരംഗം സാഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതേക പരിശീലനം എന്നിവനൽകിവരുന്നു. യു.എസ്.എസ്.നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു.വിദ്യാത്ഥികൾക്ക്  പ്രത്യേക  കൌൺസിലിംഗും നൽകി വരുന്നു.

1 comment:

  1. ആശംസകൾ ...കുട്ടികളുടെ രചനകൾ ഒക്കെ വരട്ടെ...വാർത്തകൾ മാത്രം പോര... commet settingsil word verification ozhivakkooo....

    ReplyDelete